KERALA
കോലഞ്ചേരിയിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു








കോലഞ്ചേരി പത്താംമൈലിലെ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിൽ ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. ബസിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്ന സമയം ഡ്രൈവർ ക്യാബിനിലാണ് തീപിടിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം.പമ്പിലെ ജീവനക്കാർ ഫയർ എക്സിറ്റിംഗുഷർ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.


തുടർന്ന് പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങൾ സ്ഥലത്തെത്തി പരിശോഗിച്ചതിൽ തീ പൂർണ്ണമായും അണഞ്ഞതിനാൽ ബസ് പമ്പിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് തള്ളിമാറ്റി . ബസിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാലും പമ്പ് ജീവനക്കാരുടെ അവസരോചിത ഇടപെടൽ മൂലവും വൻ ദുരന്തമാണ് ഒഴിവായത്. സാജു പുതുപ്പാടി എന്നയാളുടേതാണ് ബസ്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടത്തത്തിന് കാരണമായി പറയുന്നത്.


വീഡിയോ

