കടയിരുപ്പിൽ വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ചു; ദുരന്തസാധ്യതാ മേഖലയായി പ്രഖ്യാപിക്കണമെന്ന് നാട്ടുകാർ








കോലഞ്ചേരി : കടയിരുപ്പിലെ നാലും കൂടിയ കവല ദുരന്തസാധ്യതാ മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. തുടരെയുള്ള വാഹനാപകടങ്ങൾ തലവേദനയായതോടെയാണ് നാട്ടുകാർ സഹികെട്ട് രംഗത്ത് വന്നിരിക്കുന്നത്.പ്രശ്നപരിഹാരത്തിന് എന്ത് സാധ്യതയാണുള്ളതെന്ന ആലോചന സജീവമാവുകയാണ്.പ്രദേശത്തിന്റെ ഘടനയനുസരിച്ചുള്ള റോഡിന്റെ നിർമ്മാണം ശാസ്ത്രീയമല്ലാത്തതാണ് കാരണമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. എന്നാൽ വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവുമാണ് കാരണമെന്ന് മറ്റൊരു വിഭാഗം വിലയിരുത്തുന്നു.എന്നാൽ കൃത്യത വരുത്തേണ്ട അധികൃതരാകട്ടെ മൗനത്തിലും.
വിഷയം ദിവസങ്ങളോളം മാധ്യമങ്ങളിലടക്കം റിപ്പോർട്ട് ചെയ്തതാണ്
ഏറ്റവും അവസാനമായി അപകടം നടന്നത് ചൊവ്വാഴ്ച്ചയാണ്.ആലുവ ഭാഗത്തുനിന്ന് വരികയായിരുന്ന ഇന്നോവ കാർ ഇരുവശത്തുനിന്നുള്ള റോഡ് ശ്രദ്ധയിൽപ്പെടാതെ നേരെ മുന്നോട്ട് പോയി.എന്നാൽ പെരുമ്പാവൂർ ഭാഗത്തു നിന്ന് വരികയായിരുന്ന മറ്റൊരു കാർ ഇന്നോവയുടെ മധ്യഭാഗത്ത് വന്ന് ഇടിച്ചു. യാത്രക്കാർ കഷ്ടിച്ച് രക്ഷപ്പെട്ടു. ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായപ്പോഴാണ് പരിഹാരത്തിനായി വീണ്ടും ചർച്ച സജീവമാകുന്നത്. കൊച്ചി ഇൻഫോപാർക്ക് മുതൽ മറ്റ് പടിഞ്ഞാറൻമേഖലകളിലേയ്ക്ക് എത്തിച്ചേരുവാൻ കഴിയുന്ന പ്രധാന റോഡയാതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.അപകടത്തിൽപ്പടുന്നതാകട്ടെ സ്ഥലം പരിചയമില്ലാത്തവരും



