രക്ഷാപ്രവർത്തനത്തന് ശേഷം തിരിച്ചെത്തി അഗ്നിരക്ഷാസേന








വയനാട് മുണ്ടക്കൈ , ചൂരൽമല എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനത്തന് ശേഷം എറണാകുളം ജില്ലയിലെ 69 അംഗ അഗ്നി രക്ഷ സേനാംഗങ്ങൾ ഇന്ന് നാട്ടിൽ തിരിച്ചെത്തി. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ ,പിറവം സ്റ്റേഷൻ ഓഫീസർ എ.കെ.പ്രഫുൽ എന്നിവരുടെ നേതൃത്വത്തിൽ ഈ മാസം ഒന്നാം തിയതി സേനാംഗങ്ങളും, സിവിൽ ഡിഫൻസ് വോളിണ്ടിയേഴ്സ് ഉൾപ്പെടെ 69 അംഗങ്ങൾ വയനാട് ദുരന്തഭൂമിയിലേക്ക് പുറപ്പെട്ടത്.
മുണ്ടെക്കൈ ,ചൂരൽമല ,അട്ടമല ,വിലേജ് ഭാഗം എന്നിവിടങ്ങളിൽ യന്ത്രസാമഗ്രികളുടെ സഹായത്താൽ തിരിച്ചിൽ നടത്തി.മണ്ണിനടിയിലെ തെരച്ചലിൽ മൃതദേഹങ്ങൽ കണ്ടെടുക്കുകയും ചെയ്ത പ്രവൃത്തികളാണ് സേനാംഗങ്ങൾ നിർവഹിച്ചത്. വില്ലേജ് ഓഫീസ് പരിസരം തിരച്ചിൽ നടത്തിയപ്പോൾ പണമടങ്ങിയ വസ്തുക്കൾ കണ്ടെത്തുകയും അത് കൺട്രോൾ റൂമിൽ ഏൽപിക്കുകയും ചെയ്തു. പിന്നീട് അട്ടമല ,മുണ്ടക്കൈ എന്നീ പ്രദേശങ്ങളിൽ തിരിച്ചൽ നടത്തി. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ ഉപയോഗിച്ച് താത്കാലിക പാലം നിർമിച്ചാണ് ദുരന്ത സ്ഥലത്തേക്ക് സേനാംഗങ്ങൾ എത്തിയത്. നിമ ഗോപിനാഥൻ ലീഡറായി 7 അംഗ വനിത സിവിൽ ഡിഫൻസ് വോളിണ്ടിയേഴ്സും തിരിച്ചലിൽ പങ്കാളികളായിരുന്നു .





