CRIMEKERALA

മഴുവന്നൂരിൽ കോളേജ് അധ്യാപനെ മരിച്ചനിലയിൽ കണ്ടെത്തി.മൃതദേഹം വയറ് കീറി ആന്തരീക അവയവങ്ങൾ പുറത്ത് വന്ന നിലയിൽ

കോളേജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി.മഴുവന്നൂർ കവിതപടിയിൽ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാൽ ( 41) നെയാണ് ഇന്ന് വൈകീട്ട് 5.30 മണിയോടെ വീടിനോട് ചേർന്നുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമീക നിഗമനം. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസർ ആണ്.

വയറ് കീറി ആന്തരീക അവയവങ്ങൾ പുറത്ത് ചാടിയ നിലയിലാണ് മൃതശരീരം കണ്ടത്തിയത്. അയൽവാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്.
രണ്ടാഴ്ചയായി ചന്ദ്രലാൽ ലീവിലായിരുന്നു.

കടുത്ത വിഷാദ അവസ്ഥയിലായിരുന്നു ചന്ദ്രലാൽ എന്നും അതിനാൽ പ്രാഥമീക അന്വേഷണത്തിൽ അപൂർവ്വമായ ആത്മഹത്യകളിൽ ഒന്നാണിതെന്നും പോലീസ് പറയുന്നു.കൂടുതൽ അന്വേഷണത്തിന് ശേഷമാണ് വിവരങ്ങൾ കൃത്യമായി പറയാനാകൂ എന്നും പോലീസ് പറഞ്ഞു.

എന്നാൽ മൂന്നു മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിൻറെ പിതാവ് മരിക്കുകയും ആ വേർപാടിന്റെ വിഷമതകൾ അലട്ടുന്നുണ്ടായിരുന്നതായും ബന്ധുക്കളും സമീപവാസികളും പറയുന്നു

കൂത്താട്ടുകുളത്ത് സ്കൂളിലെ ഗസ്റ്റ് അധ്യാപികയായ വിനയയാണ് ഭാര്യ.
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മീരജ , രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മീരവ് എന്നിവർ മക്കളാണ്.

റൂറൽ എഎസ് പി മോഹിത് റാവത്തിൻ്റെ നേതൃത്വത്തിൽ ഫോറൻസിക് പരിശോധനകൾക്ക് ശേഷം കുന്നത്തുനാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button