CRIME

ജാദൂക്കർ ഭായി ഗഞ്ചാവുമായി പിടിയിൽ

പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ജാദൂകര്‍ ഭായി അഥവാ മാന്ത്രികൻ എന്ന പേരിൽ അറിയപ്പെട്ട ജമേഷ് റെയിക്ക (26) എന്ന ഒഡീഷ സ്വദേശിയാണ് കുന്നത്തുനാട് എക്സൈസ് സർക്കിൾ ടിം, എർണാകുളം,എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ,എന്നിവർ ചേർന്ന് നടത്തിയ രഹസ്യ ഓപ്പറേഷൻ ഒടുവിൽ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി ഉപഭോക്താക്കളായ ആളുകൾ ജാദൂക്കർ ഭായി എന്ന ഓമന പേരിലാണ് ടിയാനെ വിളിച്ചിരുന്നത്. എക്സൈസ് /പോലീസ് എന്നിവരെ സമൃദ്ധമായി കബളിപ്പിക്കാൻ ഇയാൾ കാട്ടിവന്നിരുന്ന സാമർത്ഥ്യമാണ് മറ്റു ലഹരി ഉപഭോക്താക്കൾക്കിടയിൽ മാന്ത്രികൻ എന്ന അർത്ഥം വരുന്ന “ജാദൂക്കർ” എന്ന ഓമന പേർ നേടിക്കൊടുക്കാൻ കാരണം.

ഇയാൾ നാളുകളായി സ്വന്തം നാട്ടിനിന്ന് ഗഞ്ചാവ് ഇവിടെ എത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ നിർബാധം വിൽപ്പന നടത്തിവരികയായിരുന്നു.എക്സൈസ് രഹസ്യ അന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് താലുക്കിൽ സംയുക്ത രഹസ്യ നീക്കത്തിൽ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് വില്പന നടത്തുക എന്ന ഉദ്ദേശത്തോടുകൂടി കൈവശം കൊണ്ടുവന്ന 2.300 കിലോ ഗഞ്ചാവുമായി പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയത്ത് ടിയാൻ കൈവശം 4500 രൂപ വിൽപ്പന പണവും ഇയാളഉടെ പക്കൽ നിന്ന് ലഭിച്ചു.

കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനു എസ് നേതൃത്വത്തിൽ നടന്ന ഈ ഓപ്പറേഷനിൽ
എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്കോഡ അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ,ഒ എൻ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ, സിദ്ധാർത്, അനൂപ് കുന്നത്തുനാട് സർക്കിളിലെഅസി.എക്സൈസ് ഇൻസ്പെക്ടർ കെ.ടി. സാജു,, പ്രിവൻ റ്റീവ് ഓഫീസർ രഞ്ജു എൽദോ തോമസ് , സിവിൽ എക്സൈസ് ഓഫീസർന്മാർ ആയ അനുരാജ്.പി ആർ, എം ആർ. രാജേഷ്, എക്സൈസ് ഡ്രൈവർ എ.ബി സുരേഷ്, പെരുമ്പാവൂർ റേഞ്ച് പ്രിവന്റീവ ഓഫീസർ വി എൽ ജിമ്മി , വനിതാ സിവിൽ എക്സൈസ് ഓഫീസർ ടിന്റു. പി ബി എന്നിവർ പങ്കെടുത്തു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button