CRIME

ഇലന്തൂർ നരബലിക്കേസ്; ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഇലന്തൂർ നരബലിക്കേസിലെ മൂന്നാം പ്രതി പത്തനംതിട്ട കാരംവേലി കരയിൽ കടകംപിള്ളി വീട്ടിൽ ലൈല (59) യുടെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി നിരുപാധികം തള്ളി.

ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ അഡീഷണൽ എസ്.പി ടി.ബിജി ജോർജ് സമർപ്പിച്ച റിപ്പോർട്ട് ശരിവച്ച കോടതി പ്രതിയുടെ കുറ്റകൃത്യത്തിലുള്ള പങ്ക് വ്യക്തമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിലെ മറ്റ് പ്രതികളായ ഷാഫി, ഭഗവൽ സിംങ്ങ് എന്നിവർ വിചാരണത്തടവുകാരായി ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടറായ ബി.ആർ.സിന്ധു ഹാജരായി. 2023 ജനുവരി 21 ന് ആണ് കുറ്റപത്രം സമർപ്പിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button