KERALA

കനിവ് പെയിൻ & പാലിയേറ്റീവ് കെയർ മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കനിവ് പെയിൻ & പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റി പുത്തൻകുരിശ് മേഖല കമ്മിറ്റിയുടെ ഓഫിസ് ഉദ്ഘാടനവും കൂപ്പൺ പിരിവിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഫ്രീസർ, ജനറേറ്റർ, അഡ്ജസ്റ്റബിൾ കട്ടിൽ, വീൽ ചെയർ, വാക്കർ, ടെസ്റ്റിംഗ് ഉപകരണങ്ങൾ എന്നിവയുടെ കൈമാറ്റ ചടങ്ങും കനിവ് പെയിൻ & പാലിയേറ്റീവ് കെയർ കോലഞ്ചേരി ഏരിയ രക്ഷാധികാരി സി കെ വർഗീസ് നിർവഹിച്ചു.

മൊബൈൽ ഫ്രീസറും മറ്റ് ഉപകരണങ്ങളും തികച്ചും സൗജന്യമായി പൊതുജനങ്ങൾക്ക് ഉപയോഗത്തിന് കൊടുക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വാർഷിക ജനറൽ ബോഡി യോഗം കനിവ് ഏരിയ പ്രസിഡന്റ്‌ എൻ കെ ജോർജ് ഉദ്ഘാടനം ചെയ്തു.

എം എം തങ്കച്ചൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ഐ സുനേഷ് സ്വാഗതവും കെ എ സാജൻ നന്ദിയും പറഞ്ഞു. ഖജാൻജി ജൂബിൾ ജോർജ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.അഭിവാദ്യങ്ങൾ നേർന്നു കൊണ്ട് ലോക്കൽ സെക്രട്ടറി എം എ വേണു, ഏരിയ കമ്മിറ്റി അംഗം പി ടി അജിത്ത്, കനിവ് ഏരിയ ഖജാൻജി ഏലിയാമ്മ ജോസഫ്, മേഖല വൈസ് പ്രസിഡണ്ട്‌ ലേഖ അനിൽ എന്നിവർ സംസാരിച്ചു.

മേഖല ഭാരവാഹികൾ ആയി എം എ വേണു(രക്ഷാധികാരി), എം എം തങ്കച്ചൻ(പ്രസിഡന്റ്‌), പി ഐ സുനേഷ്(സെക്രട്ടറി), ജൂബിൾ ജോർജ്(ട്രെഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button