അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ നാളെ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തും






ഭക്ഷ്യോൽപ്പാദന മേഖലയിലെ അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജൂലൈ 30 ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ 1 മണിവരെ എറണാകുളം ജില്ലാ കളക്ടറേറ്റിന് മുന്നിൽപ്രതിഷേധ സമരം നടത്തുന്നു.
ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് .പ്രിൻസ് ജോർജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി കെ വർഗീസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കേരള ഹോട്ടൽ & റെസ്റ്ററന്റ് അസോസിയേഷൻ എറണാകുളം ജില്ല പ്രസിഡന്റ് ടി ജെ മനോഹരൻ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി സി ജേക്കബ് ജില്ല ജനറൽ സെക്രട്ടറി adv എ ജെ റിയാസ് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ദാനിയൽ , ട്രഷറർ ജിബി പീറ്റർ , വർക്കിംഗ് പ്രസിഡന്റ് ആൻസൺ റൊസാരിയോ സെക്രട്ടറി ഫ്രെഡി അൽമേഡ , കെ പി ചെറിയാൻ, തുടങ്ങിയവർ നേതൃത്വം നൽകും .





