NATIONAL
സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു


ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് അപകടം.
ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
പൈലറ്റുമാരെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല