KERALA

സിബിഎസ്ഇ പരീക്ഷ ഫലം; പരമഭട്ടാര കേന്ദ്രീയ വിദ്യാലയം മികച്ച വിജയത്തോടെ നൂറ് മേനി കൈവരിച്ചു

സിബിഎസ്ഇ സെക്കൻഡറി – സീനിയർ സെക്കൻഡറി പരീക്ഷകളിൽ പരമഭട്ടാര കേന്ദ്രീയ വിദ്യാലയം മികച്ച നിലയിൽ നൂറു ശതമാനം വിജയം കൈവരിച്ചു.

സീനിയർ സെക്കൻഡറി തലത്തിൽ ശ്രീഹരി വിനയൻ, അതുല്യ ഗോവിന്ദ്, അലീന വർഗ്ഗീസ്, (സയൻസ്) ഐശ്വര്യ ജയൻ (കോമേഴ്സ്) ഗായത്രി പി, ദിയ കെ ഇ (ഹ്യുമാനിറ്റീസ് ) സെക്കൻഡറി തലത്തിൽ ദിയ സന്തോഷ്, ഹൃഷികേശ് മഹേഷ് എന്നിവർ മുഴുവൻ വിഷയങ്ങളിലും A1 ( എ വൺ) കരസ്ഥമാക്കി.

ശ്രീഹരി വിനയൻ (98 % സയൻസ്), ഐശ്വര്യ ജയൻ (95.4% കോമേഴ്സ്) , ദിയ കെ ഇ (98 % ഹ്യുമാനിറ്റീസ്) എന്നിവർ സ്കൂൾ ടോപ്പർമാരായി.

സീനിയർ സെക്കൻഡറി തലത്തിൽ കോമേഴ്സ്, സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി പരീക്ഷ എഴുതിയ 41 വിദ്യാർത്ഥികളിൽ 37 പേർ ഡിസ്റ്റിംഗഷനും, 4 പേർ ഫസ്റ്റ്ക്ലാസും നേടി.

സെക്കൻഡറി തലത്തിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും മികച്ച വിജയം കരസ്ഥമാക്കി.

പരീക്ഷ എഴുതിയ 44 വിദ്യാർത്ഥികളിൽ 30 പേർ ഡിസ്റ്റിംഗഷനും, 12 പേർ ഫസ്റ്റ്ക്ലാസും 2 പേർ സെക്കന്റ് ക്ലാസും കരസ്ഥമാക്കി. ഹൃഷികേശ് മഹേഷ് 98 % മാർക്കോടെ സ്കൂൾ ടോപ്പറായി.

സെക്കൻഡറി – സീനിയർ സെക്കൻഡറി തലങ്ങളിൽ ഹൃഷികേശ് മഹേഷ്, ദിയ സന്തോഷ്, ശ്രീഹരി വിനയൻ, ആർദ്ര സുധീർ, ഗായത്രി പി, ജിയ കെ ഇ എന്നിവർ
യഥാക്രമം സംസ്കൃതം, മലയാളം, കംപ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്സ് പ്രാക്ടീസസ്, സോഷ്യോളജി എന്നി വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്കും കരസ്ഥമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button