ശാസ്താംമുകളിൽ വാഹനാപകടം റിട്ട.അധാപിക മരിച്ചു
നടൻ മാത്യവിന്റെ മാതാപിതാക്കൾക്കും അപകടത്തിൽ പരിക്ക്






ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന കാനയിലേയ്ക്ക് വാഹനം മറിഞ്ഞ് റിട്ട.ആധ്യാപിക മരിച്ചു.മാമല തുരുത്തിയിൽ ബീന (67) യാണ് മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ശാസ്താംമുകളിൽ ഇന്ന് പുലർച്ചെ ഒരു മണിയോയെയാണ് അപകടം നടന്നത്.പരിക്കേറ്റ ഭർത്താവ് സാജു,ബന്ധും ബിജു,ഭാര്യ സീസൻ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻ മാത്യു (തണ്ണീർ മത്തൻ ദിനങ്ങൾ) വിന്റെ മാതാപിതാക്കളാണ് ബിജുവും സൂസനും.ബിജുവിന്റെ പിതൃസഹോദര പുത്രന്റെ ഭാര്യയാണ് മരിച്ച ബീന.
മാത്യുവിന്റെ സഹോദരനാണ് വാഹനമോടിച്ചിരുന്നത്.മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം നടന്നത്.


സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ദേശീയപാതയുടെ നവീകരണ നിർമ്മാണങ്ങൾ നടക്കുന്നതെന്ന് നേരത്തേ ആക്ഷേപമുണ്ട്.നിരവധിപേർ കാനയിലെ അപകടത്തിൽപ്പെടുകയും മരണമടയുകയും ചെയ്തിട്ടും അധികൃതർ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നു.