കോലഞ്ചേരി മെഡിക്കൽ കോളേജ് ഗ്ലോക്കോമ വാരാചരണം ആരംഭിച്ചു


കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് നേത്രചികിത്സാ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ഗ്ലോക്കോമ വാരാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു . സൗജന്യ ഗ്ലോക്കോമ പരിശോധനയും, ബോധവൽക്കരണ ക്ലാസ്സും , ലഘുലേഖ വിതരണവും നടത്തി. M.O.S.C മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ട്രഷറർ ശ്രീ.അജു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു , മെഡിക്കൽ കോളേജ് ഡീൻ ഡോക്ടർ കെ. കെ. ദിവാകർ ലഘുലേഖ പ്രകാശനം ചെയ്തു, സ്ട്രാറ്റജിക് പ്ലാനിങ് & മെഡിക്കൽ സർവീസ് മേധാവി ഡോക്ടർ സോജൻ ഐപിന്റെ നേത്ര പരിശോധനയിലൂടെ സൗജന്യ ഗ്ലോക്കോമ പരിശോധന ആരംഭിച്ചു . മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ വർഗീസ് പോൾ ഗ്ലോക്കോമ ബോധവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നേരത്തെയുള്ള രോഗ നിർണയത്തിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു . ഡോക്ടർ ലിജി മേനോൻ അസോസിയേറ്റ് പ്രൊഫസർ സ്വാഗതവും, നേത്ര ചികിത്സാ വിഭാഗം മേധാവി ഡോക്ടർ ദീപ്തി കൃതജ്ഞതയും അറിയിച്ചു. അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സോമൻ മാണി, ഡോക്ടർ താര, ഡോക്ടർ ജോഫി, IMA കോലഞ്ചേരി അംഗങ്ങളായ ഡോക്ടർ ഷാൽ കക്കാട്ടിൽ, ഡോക്ടർ വിജി പോൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.