CRIME
യുവാവിനെ ടാങ്കറിലെ ചളിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി




ടാങ്കർ ലോറി തൊഴിലാളിയെ ടാങ്കറിലെ ചളിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
എറണാകുളം പുത്തൻകുരിശ് കാണിനാട് തടത്തിക്കുഴിയിൽ സണ്ണിയുടെ മകൻ ബേസിൽ (25) ആണ് കഴിഞ്ഞദിവസം മരിച്ചത്.
കോഴിക്കോട് ഭട്ട് റോഡിൽ കെട്ടിടനിർമാണ ജോലിക്കിടെ കഴിഞ്ഞ ദിവസമാണ് ടാങ്കറിലെ ചളിയിൽ മരിച്ച നിലയിൽ കണ്ടത്.
സഹോദരന്റെ പരാതിയിലാണ് വെള്ളയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
ലോറി ക്ലീനർ ബേസിലും ലോറി ഡ്രൈവറും ജോലിക്കായി ആലുവയിൽനിന്നാണ് വന്നത്. ചളി നീക്കംചെയ്ത ശേഷം ബുധനാഴ്ച രാത്രി എട്ടോടെ ഡ്രൈവർ താമസസ്ഥലത്തേക്ക് പോയതായി പറയുന്നുണ്ട്.

