KERALA

ബ്രഹ്‌മപുരം പുക അണയ്ക്കൽ;
രാത്രിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി കളക്ടർ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കലുമായി ബന്ധപ്പെട്ട് രാത്രിയിലും തുടരുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് നേരിട്ടെത്തി.

രാത്രി 26 എസ്കവേറ്ററുകളും 8 ജെസിബികളുമാണ് മാലിന്യം കുഴിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തുടർച്ചയായി വെള്ളം പമ്പു ചെയ്യുന്നുണ്ട്. അഗ്നി രക്ഷാസേനയുടെ 200 പേരുംഅമ്പതോളം സിവിൽ ഡിഫൻസ് വൊളന്റിയർമാരും 35 കോർപ്പറേഷൻ ജീവനക്കാരും പോലീസും പുകയണയ്ക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.

നേവിയുടെ 19 ജീവനക്കാരും ആരോഗ്യ വകുപ്പിൽ നിന്ന് 6 പേരും സേവന രംഗത്തുണ്ട്. മൂന്ന് ആംബുലൻസകളും ക്യാമ്പ് ചെയ്യുന്നു. 23 ഫയർ ടെൻഡറുകളും പ്രവർത്തിക്കുന്നു. എല്ലാ എസ്കവേറ്ററുകളും രാത്രി മുഴുവൻ പ്രവർത്തന സജ്ജമാക്കാൻ കളക്ടർ നിർദേശിച്ചു. രാത്രിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാർ സബ് കളക്ടർ പി. വിഷ്ണുരാജും ഡെപ്യൂട്ടി കളക്ടർ അനിൽ കുമാറും ഇവിടെ ക്യാംപ് ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button