

ഈ മാസം 20 ന് രാവിലെ ഹൈക്കോടതി പരിസരത്തു നിന്നും ഐ.ജി. ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡണ്ട് വി.കെ. ഷൗക്കത്തലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഏതെങ്കിലും ഹൈന്ദവ സംഘടനയ്ക്കോ ക്രൈസ്തവ സംഘടനയ്ക്കോ സ്ഫോടനത്തിനു പിന്നിൽ പങ്കുണ്ടോയെന്നത് ഗൗരവമായി അന്വേഷിക്കണം
എട്ട് പേർ കൊല്ലപ്പെട്ടിട്ടും അതിൻ്റെ ഗൗരവത്തോടെ അന്വേഷണം നടക്കാത്തതും ദുരൂഹത വർധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.എ. മുഹമ്മദ്ഷമീർ,
സെക്രട്ടറിയേറ്റംഗം സി.എസ്. ഷാനവാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു