KERALA
കോലഞ്ചേരിയിൽ വാഹനാപകടം






കോലഞ്ചേരി ദേശീയ പാതയില്‍ കഴുന്നിലം വളവില്‍ വാഹനാപകടം.നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിലിടിച്ച ശേഷം റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി. കാറോടിച്ചിരുന്ന ചൂണ്ടി സ്വദേശിയായ ഡോ. മിഥുന്‍, വീടിനുള്ളിലിരുന്ന ഓമ്പാളയില്‍ പോള്‍ എന്നിവര്‍ക്ക് ചെറിയ തോതില്‍ പരിക്കറ്റു.
കോലഞ്ചേരി ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ പുത്തന്‍കുരിശ് ഭാഗത്തു നിന്നും വരികയായിരുന്ന കാറിന്റെ പിന്‍ ചക്രത്തിലിടിച്ച് തെറിപ്പിച്ച ശേഷമാണ് റോഡിനോട് ചേര്‍ന്നുള്ള ഓമ്പാളയില്‍ മത്തായിയുടെ വീടിനു മുമ്പില്‍ നട്ടിരുന്ന തണല്‍ ചെടികളും മറിച്ച് വീട്ടിലേക്ക് കയറിയത്. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ കല്ല് അടര്‍ന്നു വീണാണ് മകൻ പോളിന് പരിക്കേറ്റത്.പുത്തൻകുരിശ് പോലീസെത്തി നടപടികൾ സ്വീകരിച്ചു.

