മൂവാറ്റുപുഴ വാളകത്ത് എടിഎം തകർത്തു




മൂവാറ്റുപുഴ കോലഞ്ചേരി റോഡിൽ വാളകം ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന എസ്ബിഐയുടെ എടിഎം തകർത്തു.തിങ്കളാഴ്ച്ച പുലർച്ചെ 1 മണിക്കും 2 മണിക്കും ഇടയിലാണ് സംഭവം നടന്നത്.
എടിഎമ്മിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല. ക്യാബിനകത്തെ ക്യാമറകൾ
നീക്കം ചെയ്ത നിലയിലാണ്. ഇത് ബാങ്കിന് പുറകുവശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.
കല്ല് ഉപയോഗിച്ച് എടിഎം തകർക്കുന്നതിനുള്ള ശ്രമമാണ് നടത്തിയത്. എടിഎമ്മിൻ്റ കുറച്ചുഭാഗം തകർത്ത നിലയിലുമാണ്.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ബാങ്കിൻറെ വലതുവശത്തെ ജനൽചില്ലുകൾ തകർക്കുകയും, മുൻവശത്തെ ഷട്ടർ തകർക്കാൻ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. മോഷണം നടന്നതിനെ തുടർന്ന് ബാങ്ക് പ്രവർത്തനം ഇന്ന് ഉണ്ടായില്ല .ഇത്രയും സുരക്ഷിതമായ സ്ഥലത്ത് മോഷണശ്രമം നടന്നതും,ഏറെ തിരക്കുള്ള റോഡിന് സമീപത്തെ ATM മോഷണ ശ്രമം പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.