കോലഞ്ചേരി ബസ് സ്റ്റാന്റിൽ തീ പിടിച്ചു








കോലഞ്ചേരി ബസ് സ്റ്റാന്റിൽ പുറകിലായി കൂട്ടിയിട്ട മാലിന്യത്തിന് തീപടർന്നത് പരിഭ്രാന്തിപരത്തി. മാലിന്യത്തിന് തീപിടിച്ചതോടെ സമീപത്തെ കാടിലേയ്ക്ക് തീ പടർന്നു. പരിസരത്തുള്ളവർ തീയണയ്ക്കുവാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ പട്ടിമറ്റം ഫയർ ഫോഴ്സിനെ വിളിയ്ക്കുകയായിരുന്നു.വലിയ രീതിയിൽ ആളിക്കത്തിയ തീ ഫയർഫോഴ്സെത്തിയാണ് അണച്ചത്.ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.ബസ്സുകൾ നിർത്തിയിടുന്ന ഭാഗത്തായതിനാൽ കൃത്യസമയത്തെ ഇടപെടൽ കാരണം വലിയ അപകടമാണ് ഒഴിവായത്.കോലഞ്ചേരി ആശുപത്രിയിലേയക്ക് ആളുകൾ എത്തുന്ന ഭാഗത്തുമാണ് തീ പടർന്നത്.


പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ കെ.കെ.ശ്യാംജി, ആർ.യു. റെജുമോൻ, പി.അർ.ഉണ്ണികൃഷ്ണൻ, എസ്.വിഷ്ണു, നിധിൻ ദിലീപ്, പി.വി. വിജേഷ്, എം.വി.വിൽസൺ എന്നിവരടങ്ങുന്ന സംഘമാണ് തീയണയ്ക്കുവാൻ എത്തിയത്.