

കോലഞ്ചേരി:അഗ്നിബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോലഞ്ചേരി സെൻ്റ്: പിൻ്റേഴ്സ് കോളേജിലെ ബി.എഡ് വിദ്യാർത്ഥികൾക്ക് പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിൽ വിദ്യാലയങ്ങളിലെ അഗ്നി സുരക്ഷ, ഗാർഹിക സുരക്ഷ, പാചക വാതക സുരക്ഷ ,വാഹനങ്ങളിലെ അഗ്നി സുരക്ഷ എന്നിവയെ കുറിച്ച് പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ ക്ലാസ് നയിച്ചു. . 35 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഫ്യുവൽ ലൈൻ ചോർച്ച, ഗ്യാസ് ടാങ്ക് ചോർച്ച, ഇലട്രിക് വയറിംങ്ങിലെ മാറ്റങ്ങൾ, ബാറ്ററി തകരാർ, കൂളിംങ്ങ് സംവിധാന തകരാർ, തീ പിടിക്കുന്ന വസ്തുക്കൾ വാഹനത്തിൻ അശ്രദ്ധമായി സൂക്ഷിക്കുക എന്നീ കാരണത്താൽ വാഹനത്തിൽ തീപിടിക്കാം. വാഹനത്തിൽ നിന്നും പുക ഉയരുകയോ മറ്റോ ശ്രദ്ധയിൽ പെട്ടാൽ ഉടനെ വാഹനം റോഡിൻ്റെ അരിക് ചേർന്ന് നിർത്തി എല്ലാ യാത്രക്കാരും പുറത്തിറങ്ങി ഉടനെ ഫയർ സർവ്വീസിനെ അറിയിക്കുക. വാഹനത്തിൽ ഫയർ എക്സിറ്റിംഗുഷറും, ഗ്ലാസ് തകർക്കാൻ സാധിക്കുന്ന ചുറ്റിക സൂക്ഷിക്കുക. സമയാസമയങ്ങിൽ വാഹനം സർവീസ് നടത്തുക എന്നീ മുൻകരുതലുകൾ സ്വീകരിച്ചാൽ വാഹനങ്ങളിലെ അഗ്നിബാധ ഒഴിവാക്കാം.സീനിയർഫയർ ആൻറ് റെസ്ക്യു ഓഫീസർ എ.ആർ.ജയരാജ്, എസ്.വിഷ്ണു, സജ്ജു മോഹൻ, ദീപേഷ് ദിവാകരൻ, ജോബി മാത്യു, എസ്.അഖിൽ എന്നിവർ വിവിധ അഗ്നിശമന രീതികളെക്കുറിച്ച് പ്രദർശനവും നടത്തി