കളഞ്ഞുകിട്ടിയ രണ്ടു പവന്റെ സ്വർണ മാല തിരികെ നൽകി പട്ടിമറ്റത്തെ ഓട്ടോ ഡ്രൈവറായ എൻ എസ് ഷമീർ






പട്ടിമറ്റം : കഴിഞ്ഞ 18 വർഷമായി പട്ടിമറ്റം ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനമാർഗ്ഗം നയിക്കുന്ന പട്ടിമറ്റം ചെങ്ങര ഞാറ്റിൻകാല എൻ എസ് ഷമീറിന് കഴിഞ്ഞ വ്യാഴാഴ്ച വണ്ടി ഓടിക്കുന്നതിനിടയിൽ പട്ടിമറ്റം ടൗണിൽ കിടന്ന് രണ്ട് പവൻ വരുന്ന സ്വർണമാല കളഞ്ഞു കിട്ടുകയും. ഉടൻതന്നെ പട്ടിമറ്റത്തുള്ള സ്വർണ വ്യാപാര കടയിൽ കയറി പരിശോധിച്ച് സ്വർണ്ണമാണെന്ന് ഉറപ്പു വരുത്തിയ ശേഷം കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.


തുടർന്ന് പത്രത്തിൽ പരസ്യം നൽകി.നോർത്ത് അല്ലപ്ര സ്വദേശി നാനെത്താൻ വീട്ടിൽ അജിൻസാ വെള്ളിയാഴ്ച സ്റ്റേഷനിൽ എത്തി കളഞ്ഞുപോയ സ്വർണ്ണത്തിൻറെ അവകാശി താനാണെന്ന് പറയുകയും അത് തിരിച്ചറിയുകയും ചെയ്തു.
ഓട്ടോ ഡ്രൈവറായ ഷമീറിനെ വിളിച്ചു വരുത്തുകയും കുന്നത്തുനാട് സർക്കിൾ ഇൻസ്പെക്ടർ വി പി സുധീഷിന്റെ സാന്നിധ്യത്തിൽ ആഭരണം ഉടമയ്ക്ക് കൈമാറുകയും ചെയ്തു.


കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ അംഗവും യൂത്ത് കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റുമായിരുന്നു ഷമീർ .