ടിക്കറ്റു ഫിലാലെ തൂക്കി നൂറ


BIGG BOSS മലയാളം സീസൺ 7 ലെ Ticket to finale ടാസ്ക്ക് വിജയിച്ച് നൂറ. BIGG BOSS ചരിത്രത്തിലെ തന്നെ ആദ്യത്തെ ലെസ്ബിയൻസ് മത്സരാർത്ഥികളായിരുന്നു ആദിലയും നൂറയും. ഷോയുടെ ആദ്യം മുതൽ തന്നെ ഇരുവരും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജീവിതത്തിലെ വലിയ പ്രതിസന്ധികൾ തരണം ചെയതുക്കൊണ്ടാണ് ഇരുവരും BIGG BOSS വീട്ടിൽ എത്തിപ്പെട്ടത്. ഷോയുടെ ഉളളിലും ഇവരുടെ ബന്ധത്തെ നോർമലൈസ് ചെയ്യുന്നതിനെ എതിർത്ത് ചില സഹമത്സരാർത്ഥികൾ മുന്നോട്ട് വന്നിരുന്നു. ഈ സാഹചര്യങ്ങളെ എല്ലാം തന്നെ ശക്തമായി എതിർത്തുക്കൊണ്ടാണ് ആദിലയും നൂറയും എൺപത് ദിവസങ്ങൾ പിന്നിട്ട് BIGG BOSS വീട്ടിൽ തുടരുന്നത്.


ഷോ അവസാനിക്കാറാകുമ്പോൾ ടാസ്ക്കുകളും അതിനനുസരിച്ച് കഠിനമായിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിൽ നടന്ന Ticket to finale ടാസ്ക്കിൽ മിന്നും പ്രകടനം കാഴ്ച വച്ച് വിജയ് ആയിരിക്കുകയാണ് നൂറ. ടാസ്ക്കിൻ്റെ ആദ്യം മുതൽ തന്നെ മത്സര വീറോടെ കളിച്ച നൂറ ഒന്നാമത്തെ ടാസ്ക്ക് മുതൽ തന്നെ ആദ്യ സ്ഥാനം കൈയ്യടക്കിയിരുന്നു. പിന്നീട് നടന്ന 8 ടാസ്ക്കുകളിലും വാശിയോടെ മത്സരിച്ച നൂറ 56 പോയിന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


നേരിട്ട് ഗ്രാന്റ് ഫിനാലയിലേക്കുളള എൻട്രിയാണ് ഇതിലൂടെ നൂറക്ക് ലഭിച്ചിരിക്കുന്നത്. അഞ്ച് ഫൈനൽ മത്സരാർത്ഥികളിൽ ആദ്യത്തെ മത്സരാർത്ഥിയായ് നൂറ മാറിയിരിക്കുന്നു. ആദ്യമായാണ് ഒരു ലെസ്ബിയൻ മത്സരാർത്ഥി Ticket to finale വഴി ഗ്രാന്റ് ഫിനാലയിൽ എത്തുന്നത്. നിരവധി പിന്തുണയാണ് നൂറക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.





