NATIONAL
പാർട്ടി പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് നൽകാനുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിക്കും
സുപ്രീംകോടതിയിലാണ് ഇപ്പോൾ വിശ്വാസമെന്നും കോടതി തീരുമാനിക്കട്ടെയെന്നും താക്കറെ


ശിവസേനയുടെ പാർട്ടി പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് നൽകാനുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിക്കും.തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ഉദ്ധവ് താക്കറേ വിഭാഗം ആരോപിക്കുന്നുണ്ട്.ബിജെപ്പിയ്ക്കും അമിതാഷായ്ക്കുമെതിരെ കടുത്ത വിമർശനമാണ് ഉദ്ധവ് പാർട്ടിമുഖപത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ചാണ് പാർട്ടിയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഷിന്റേ വിഭാഗത്തിന് നൽകുന്നതെന്നും ആരോപിക്കുന്നു.സുപ്രീംകോടതിയിലാണ് ഇപ്പോൾ വിശ്വാസമെന്നും കോടതി തീരുമാനിക്കട്ടെയെന്നും താക്കറെ പറഞ്ഞു.