KERALA
ലോക പുകയില വിരുദ്ധ ദിനാചാരണം നടത്തി




കോലഞ്ചേരി: എം. ഓ.എസ്. സി. നഴ്സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് വിഭാഗത്തിന്റെയും, മെൻറൽ ഹെൽത്ത് നഴ്സിംഗ്
വിഭാഗത്തിന്റെയും,എൻ. എസ്. എസ്. സി യും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചാരണം രാമമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തി.
സാമൂഹികആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.അനിത. എൻ.ഷേണായിയും, അസിസ്റ്റന്റ്സർജൻ ഡോ. സായി ശങ്കർ. പി ബി. യും,പുകവലിയുടെ ദുഷ്യവശങ്ങളെക്കുറിച്ചു വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുംബോധവത്കരണം നടത്തി. പരിപാടിയുടെ ഭാഗമായി നഴ്സിംഗ് വിദ്യാർത്ഥികൾ നാടക രൂപത്തിൽ ആരോഗ്യ ബോധവത്കരണം പൊതു ജനങ്ങൾക്കായി കാഴ്ച്ച വച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് വിഭാഗത്തിലെയും, മെന്റൽ ഹെൽത്ത് നഴ്സിംഗ് വിഭാഗത്തിലെയും,അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.



