KERALA

സെന്റ് പീറ്റേഴ്സ് കോളേജിൽ പുതിയ പ്രിൻസിപ്പാൾ ചുമതലയേറ്റു

കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ പുതിയ പ്രിൻസിപ്പളായി ഡോ. ബിനുജ ജോസഫ് ചുമതലയേറ്റു. കോളേജിലെ ഇം​​ഗ്ലീഷ് വിഭാ​ഗം അസ്സോസ്സിയേറ്റ് പ്രൊഫസറായിരുന്നു. 30 വർഷം മുൻപ് അധ്യാപികയായാണ് ജോലിയിൽ പ്രവേശിച്ചത് . കഴിഞ്ഞ അറുപത് വർഷങ്ങൾക്ക് ശേഷം കോളേജിന് ലഭിയ്ക്കുന്ന വനിതാ പ്രിൻസിപ്പളാണ് ഡോ.ബിനുജ. പാലാ സ്വദേശിയായ ഡോ.ബിനുജ ഇപ്പോൾ കോലഞ്ചേരിയിലാണ് താമസിയ്ക്കുന്നത്. ഭർത്താവ് ജാക്ക് സ്ക്കറിയാസ്,മക്കൾ – ജോസഫ്, ആന്റണി.

കോളേ‍ജിന്റെ പുരോ​ഗതിയ്ക്കും അക്കാദമിക സംസ്ക്കാരത്തിനും യോജിക്കുന്ന സേവനമാണ് തന്നിൽ നിക്ഷിപ്തമായിരിക്കുന്നതെന്ന് നിയുക്ത പ്രിൻസിപ്പാൾ പറഞ്ഞു.

അ‍ഞ്ച് വർഷം പ്രിൻസിപ്പളായി സേവനമനുഷ്ഠിച്ച ഡോ ഷാജു വർ​ഗ്​ഗീസ് വിരമിച്ചതോടെയാണ് ഡോ.ബിനുജ ജോസഫ് ചുമതലയേൽക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button