CRIME
രാസലഹരിയും കഞ്ചാവുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ


കോളേജ് വിദ്യാർത്ഥികൾക്കിടയിലും യുവതിയുവാക്കൾക്കിടയിലും രാസ ലഹരി മരുന്ന് എത്തിച്ചു വിൽപന നടത്തി വന്നിരുന്ന യൂട്യബ് വ്ലോഗർ ആയ വനിതയെ കാലടി എക്സൈസ് അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) യാണ് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി കാലടി മറ്റൂരിൽ വച്ച് എക്സൈസിൻ്റെ പിടിയിലായത്.
ഇവർ വളരക്കാലമായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
പ്രിവൻ്റീവ് ഓഫിസർ ടി വി ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രജിത്ത് ആർ നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ തസിയ കെ.എം,ഡ്രൈവർ സജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

