വടവുകോട് രാജർഷി സ്കൂളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ആദരവ്






വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ആദരവ് നല്കി.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. എം.വൈ യോഹന്നാന്റെ സ്മരണക്കായി പട്ടിമറ്റം അഗാപ്പെ കമ്പനിയാണ് സമ്മാനങ്ങൾ ഒരുക്കിയത്. കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചു.
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോണിയ മുരുകേശൻ നിർവഹിച്ചു.
പി.ടിഎ പ്രസിഡന്റ് സോണി കെ പോൾ അദ്ധ്യക്ഷത വഹിച്ചു.
അഗാപ്പെ ഹ്യൂമൻ റിസോഴ്സ് മേധാവി വിനീത് പി മാത്യു,സ്കൂൾ കോർഡിനേറ്റർ ഫാ ജിത്തു മാത്യു,പ്രിൻസിപ്പൽ ശ്രീ. അലക്സ് തോമസ്,ഹെഡ് മിസ്ട്രസ് ഷേബ എം തങ്കച്ചൻ ,ആർ എം ടി.ടി ഐ പ്രിൻസിപ്പൽ മോൻസി ജോൺ ,സ്റ്റാഫ് സെക്രട്ടറിമാരായ ബിനു കെ വർഗീസ്, ജിഷ ബേബി,പി.ടി.എ വൈസ് പ്രസിഡന്റ് മാരായ എം.ആർ.രാജീവ് ,സുമ തോമസ്, രൂപ ജെ കോശി,സിനി പി.ജേക്കബ് എന്നിവർ സംസാരിച്ചു.



