കാണിനാട് ക്ഷേത്രത്തിലെ മോഷണം മുഖ്യപ്രതി പിടിയിൽ


കാണിനാട് ശ്രീഭഗവതി ക്ഷേത്രം കുത്തിത്തുറന്ന് തിരുവാഭരണത്തിൽ ചാർത്തിയിരുന്ന മാലയും , ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും അടക്കം മോഷണം നടത്തിയ മുഖ്യ പ്രതിയെ അമ്പലമേട് പൊലീസ് പിടികൂടി. പുത്തൻകുരിശ് സ്വദേശി കിരൺ (ജിത്തു) (23) നെയാണ് പിടികൂടിയത്.
പ്രതികൾ അപഹരിച്ച മൊബൈൽ ഫോണും സ്വർണവും ഉൾപ്പെടെയുള്ള സാധനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. കൂട്ടു പ്രതി പിടിയിൽ ആയത് അറിഞ്ഞ് മറ്റു പ്രതികൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. പുത്തൻകുരിശ്, മുവാറ്റുപ്പുഴ,കുന്നത്തുനാട്, രാമമംഗലം, ഇൻഫോ പാർക്ക്,ആലുവ ഉൾപ്പെടെയുള്ള നിരവധി പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി കേസിലും മോഷണ കേസിലും പ്രതിയാണ്.
മോഷണ കേസിലെ പ്രതികളിൽ ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നും ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.പി. റെജി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ എസ് .ഐ പി.ജെ.അജയ് കുമാർ ,സീനിയർ സി പി ഒ മാരായ പി.കെ.സുമേഷ് , സുഫൽ ജോൺ , സുനിൽ സി.പി.ഒ മാരായ ജയരാജ്, സി.എസ്.സുമേഷ് , സനോജ് ശിവൻ, പ്രജോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അതി സാഹസികമായി ഒളിസങ്കേതത്തിൽ നിന്നും പിടികൂടിയത്.

