LOCAL
മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ ജനകീയാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു




കോലഞ്ചേരി: സാധാരണക്കാർക്ക് ആശ്വാസമാകുന്ന രീതിയിൽ പ്രാദേശീക തലത്തിലെ ജനകീയാരോഗ്യകേന്ദ്രങ്ങൾ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഒൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.വി.ശ്രീനിജിൻ എം.എൽ.എ.അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം അഡ്വ.ഉമാമഹേശ്വരി, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ജോയിക്കുട്ടി, കെ.പി.വിനോദ് കുമാർ, പി.ജി.അനിൽകുമാർ, ജോർജ് ഇടപ്പരത്തി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.സോമൻ, എച്ച് എം.സി.അംഗങ്ങളായ വി.കെ.അജിതൻ, സാജു, അലി തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ശ്രീലേഖ ദിവാകർ സ്വാഗതവും പഞ്ചായത്ത് അസി.സെക്രട്ടറി പി.ബി.ജോയി നന്ദിയും പറഞ്ഞു

