സ്ഥാനാർത്ഥികൾ ഇവിടെ








വിദ്യാലയങ്ങൾ സന്ദർശിച്ച് പ്രൊഫ. സി. രവീന്ദ്രനാഥ്; സ്നേഹാദരങ്ങളുമായി വോട്ടർമാർ
കൈപ്പമംഗലം: സ്കൂൾ കുട്ടിയുടെ കൗതുകവും അധ്യാപകൻ്റെ അറിവും വിദ്യാഭ്യാസ മന്ത്രിയുടെ ഗൗരവവും ഒത്ത് ചേർന്ന ദിവസമായിരുന്നു ചൊവ്വാഴ്ച്ച ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിൻ്റേത്. മണ്ഡലത്തിലെ നിരവധി സ്കൂളുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രചരണം. അധ്യാപകരുമായുള്ള സ്നേഹ സഭാഷണത്തിൽ സ്കൂളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും അദ്ദേഹം സ്വീകരിച്ചു. അതേസമയം കൗതുകത്തോടെ തന്നെ നോക്കിയിരുന്ന വിദ്യാർത്ഥികളോട് വാത്സല്യപൂർവ്വം കുശലാന്വേഷണം നടത്താനും അദ്ദേഹം മറന്നില്ല.
എടത്തുരുത്തി പഞ്ചായത്തിലെ കോഴിത്തുമ്പ് കോളനി സന്ദർശിച്ചായിരുന്നു ചൊവ്വാഴ്ചത്തെ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന് എടത്തുരുത്തി, എടവിലങ്ങ് പഞ്ചായത്തുകളിലെ വിവിധ എസ്.സി കോളനികളിലെത്തിയ രവീന്ദ്രനാഥിന് അഭിവാദ്യം അർപ്പിക്കാൻ കുട്ടികൾ മുതൽ വയോധികർ വരെയുള്ള നൂറ് കണക്കിന് വോട്ടർമാരായിരുന്നു എത്തിയത്. ഹാരങ്ങളും പൂച്ചെണ്ടും പൊന്നാടയും അണിയിച്ചായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ വരവേറ്റത്. തങ്ങളുടെ ആവശ്യങ്ങളും ആശങ്കളും പ്രൊഫ. രവീന്ദ്രനാഥുമായി പങ്കുവെച്ചു.
കൈപ്പമംഗലം നിയമസഭാമണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ചൊവ്വാഴ്ച്ചത്തെ പര്യടനം. എടത്തുരുത്തി പെരിഞ്ഞനം, കൈപ്പമംഗലം, മതിലകം, എസ്.എൻ. പുരം, എടവിലങ്ങ് പഞ്ചായത്തുകളിലായിരുന്നു പ്രചരണ പ്രവർത്തനങ്ങൾ നടത്തിയത്. അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന കൈപ്പമംഗലം ക്ഷേമോദയം എൽ.പി സ്കൂൾ ഉൾപ്പെടെ 25 ഓളം വിദ്യാലയങ്ങൾ സന്ദർശിച്ചു. 96 വർഷം പഴക്കമുള്ള ക്ഷേമോദയം സ്കൂൾ അടച്ചുപൂട്ടാനും അധ്യാപകരെ പുനർവിന്യസിക്കാനും ശ്രമം നടന്നിരുന്നു. എന്നാൽ ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽഎയുടെ ശ്രമഫലമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെട്ട് തുടർന്ന് പ്രവർത്തിക്കാൻ ഉത്തരവിടുകയായിരുന്നു.
മുൻ വിദ്യാഭ്യാസ മന്ത്രി ആയിരുന്നതിനാൽ പല സ്‌കൂളുകളിലെയും അധ്യാപകർ പ്രൊഫ. രവീന്ദ്രനാഥിനോട് സർവീസുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. പ്രചാരണത്തിനിടെ കൈപ്പമംഗലം ഉസ്താദിന് അറബി കോളേജ് സന്ദർശിച്ച സ്ഥാനാർഥി അധ്യാപകരോടും മാനേജ്മെന്റ് പ്രതിനിധികളോടും വോട്ടഭ്യർത്ഥിച്ചു.
ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ, സി.പി.ഐ.എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം പി.എം മുഹമ്മദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, സി.പി.ഐ.എം നാട്ടിക ഏരിയ കമ്മിറ്റി അംഗം ജോജി പ്രകാശ്, എടത്തുരുത്തി ലോക്കൽ സെക്രട്ടറി എ.വി സതീശൻ, തൃശൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ മഞ്ജുള അരുണൻ, എടത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു എന്നിവരും പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകി.


കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചും,
നേർച്ച സദ്യയിൽ പങ്ക് കൊണ്ടും ബെന്നി ബഹനാൻ


മുൻനിരയിൽ ഹെഡ്ഡർ ആകാനും ആവശ്യമെങ്കിൽ ഗോൾ വല കാക്കാനും ഒരുപോലെ കഴിയുമെന്ന് തെളിയിച്ചാണ് ചാലക്കുടി മണ്ഡലത്തിൽ വീണ്ടും ഗോളടിക്കാൻ ബെന്നി ബെഹനാൻ ഇന്നലെ പ്രചാരണത്തിനിറങ്ങിയത്. കാലടി കൈപ്പട്ടൂരിലെ പള്ളിമുറ്റത്ത് കുട്ടികളുമൊത്ത് ഫുട്‍ബോൾ കളിച്ചാണ് ഇന്നലത്തെ പ്രചാരണത്തിന് യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ തുടക്കം കുറിച്ചത്. ചാലക്കുടി, കൊടകര, കൊരട്ടി, കാടുകുറ്റി പ്രദേശങ്ങളിൽ പ്രധാന വ്യക്തികളെ നേരിൽ കണ്ടും വിവിധ സ്‌ഥാപനങ്ങളും സ്‌കൂളുകളും മത സ്‌ഥാപനങ്ങളും സന്ദർശിച്ച് പിന്തുണ അഭ്യർഥിച്ചുമാണ് ബെന്നി ബഹനാൻ ഇന്നലെ പ്രചാരണം നടത്തിയത്. കൊരട്ടി ജുമാ മസ്‌ജിദിൽ ചാലക്കുടി എം എൽ എ സനീഷ്‌കുമാർ ജോസഫിനൊപ്പമെത്തിയ ബെന്നി ബെഹനാനെ ഇമാം അടക്കമുള്ളവർ സ്നേഹാദരങ്ങളോടെ സ്വീകരിച്ചു. തുടർന്ന് കൊരട്ടി മംഗലശേരി സെന്റ്.സ്ളാവോസ് എൽ പി സ്‌കൂളിലെത്തിയ ബെന്നി ബഹനാൻ അധ്യാപകരോടും ജീവനക്കാരോടും വോട്ടഭ്യർഥിച്ചു. കുട്ടികൾക്കൊപ്പം ഏറെ സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കൊരട്ടി സോപ്പ് നിർമാണ കമ്പനിയിലെത്തിയ ബെന്നി ബഹനാൻ തൊഴിലാളികളോട് നിർമാണ രീതിയും വിപണനരീതിയും ചോദിച്ചറിഞ്ഞു.
ചാലക്കുടി ലത്തീൻ പള്ളിയിലെ ഊട്ടു നേർച്ചയിൽ പങ്കെടുത്ത ബെന്നി ബഹനാൻ കാടുകുറ്റി, സാമ്പാളൂർ, മരുങ്ങൂർ എന്നിവിടങ്ങളിലെ ഊട്ടു നേർച്ചയിലും പങ്കെടുത്തു. കാടുകുറ്റി വടക്കേടത്ത് ക്ഷേത്രത്തിലെത്തിയ ബെന്നി ബെഹനാനെ ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് കൊടകര സഹൃദയ കോളെജിൽ എത്തി അധ്യാപകരോടും ജീവനകകരോടും വോട്ടഭ്യർഥിച്ചു.
ചാലക്കുടി നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം വിവിധ മണ്ഡലം കൺവെൻഷനിലും ബെന്നി ബഹനാൻ പങ്കെടുത്തു.






എൽഡിഎചാലക്കുടി പാർലമെൻ്റ് സ്ഥാനാത്ഥി കെ എ ഉണ്ണികൃഷ്ണൻ ഇന്നലെ കൊടകര മുതിർന്ന ബിജെപി നേതാവ് പി എസ്ശ്രീരാമൻറ വീട്ടിലെത്തി വോട്ട് അഭ്യർത്ഥിച്ചു.
ചൗക്ക സെയിൻ്റ് ആൻ്റണിസ് പള്ളി ,ലേഡി ലൂർദ് കർമ്മലീത്ത മഠം ചൗക്ക വ്യാപാരി വ്യവസായി ഓഫീസ് ചാലക്കുടി,ചായ്പൻകുഴി(ചാലക്കുടി മണ്ഡലം) ചെമ്പൻകുന്ന് ക്ഷേത്രത്തിൽ തുടങ്ങി പ്രധാന വ്യക്തികളെ സന്ദർശിച്ച് വോട്ട് അദ്യർത്ഥിച്ചു.ചാലക്കുടി മണ്ഡലം പ്രസിഡൻ്റ് പ്രജിത്ത്, കെ പി ജോണി, പി റ്റി ജോസ്, ജോസഫ് പട മാടൻ, പി ടി സെബാസ്റ്റ്യൻ, സജീവ് പള്ളത്ത്, ജൈജു സി റ്റി ,സുരേഷ് വെള്ളന്നൂർ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.