NATIONAL

ടാറ്റയ്ക്ക് 765 കോടി നഷ്ടപരിഹാരം നൽകണം.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാനോ കാർ പൂട്ടാൻ നിർബന്ധമായതിനെ തുടർന്ന് ബംഗാൾ സംസ്ഥാന സർക്കാർ 765.78 കോടി രൂപയും 2016 മുതലുള്ള പലിശയും ടാറ്റക്ക് നൽകണമെന്നാണ് ട്രൈബ്യുണൽ വിധി . ബംഗാളിൽ സിംഗൂരിൽ 2008 ടാറ്റ മുടക്കിയത് 1500 കോടിയോളം രൂപയാണ് പലിശ അടക്കം കിട്ടിയാലും നഷ്ടം നികത്താൻ ആവില്ലെന്നാണ് കണക്കുകൂട്ടൽ. അന്ന് പ്ലാന്റ് പൂട്ടിക്കാൻ മുൻകൈയെടുത്ത മമതയാണ് ഇപ്പോഴത്തെ ബംഗാൾ മുഖ്യമന്ത്രി എന്നതും ശ്രദ്ധേയം.

2006 ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോഴായിരുന്നു ടാറ്റാ മോട്ടോഴ്സുമായി കരാർ ഒപ്പുവച്ചത്. 2008 ഒക്ടോബറിൽ ഭൂമി ഏറ്റെടുക്കലിനെ തുടർന്നുള്ള തർക്കത്തിൽ ടാറ്റാ മോട്ടോഴ്സിന് സിംഗൂരിൽ നിന്നും ഗുജറാത്തിലെ സാനന്ദിലേക്ക് കാർ നിർമ്മാണശാല മാറ്റി സ്ഥാപിക്കേണ്ടിവന്നു. ആയിരം കോടി രൂപയിലേറെ സിംഗൂരിൽ മുടക്കി എന്നാണ് കമ്പനി പറയുന്നത്. സിംഗുർ പ്രക്ഷോഭത്തിന്റെ പരിണതഫലമായാണ് 34 വർഷത്തെ ഇടതുമുന്നണി ഭരണത്തെ അട്ടിമറിച്ച് മമത ബാനർജിയെ അധികാരത്തിലേറാൻ സഹായിച്ചത്. 1000 ഏക്കർ ഭൂമി ടാറ്റ കമ്പനി ഏറ്റെടുത്തിരുന്നു ഈ ഭൂമിയാണ് മമത പിടിച്ചെടുത്ത് വീതിച്ചു നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button