



കോലഞ്ചേരി: മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 39-ാംരക്തസാക്ഷിത്വ ദിനം മംഗലത്തു നടയിൽ ആചരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വി.ടി.ബേബി അധ്യക്ഷത വഹിച്ചു. ജെയിംസ് പാറേക്കാട്ടിൽ, അരുൺ വാസു, മാത്യു.വി.ദാനിയേൽ, സാജു പുന്നയ്ക്കൽ, ബേസിൽ തങ്കച്ചൻ, പി.എം.തമ്പി, എം.കെ.സാബു, ബേസിൽ ജേക്കബ്ബ് വർഗീസ്, ബെന്നി പഴയിടത്ത്, ടി.പി.വർക്കി എന്നിവർ പ്രസംഗിച്ചു.

