KERALA
കോലഞ്ചേരി കോളേജിൽ “സൽക്കാര കഫേ”. വരുമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്




കോലഞ്ചേരി സെന്റ് പീറ്റേഴ്സ്കോളേജിൽ ഉന്നത് ഭാരത് അഭിയാന്റെ ആമുഖ്യത്തിൽ “സൽക്കാര കഫേ” പ്രവർത്തനമാരംഭിച്ചു. കോമേഴ്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി,എക്കോണമിക്സ്, തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടൊണ് കഫേ തുടങ്ങിയത്.
വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ വൈവിധ്യമാർന്ന വിഭവങ്ങളാണ് കഫേയിൽ ഒരുക്കിയിരുന്നത് . മാസത്തിൽ ഒരുദിവസം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രവർത്തിയ്ക്കുന്ന രീതിയിലാണ് ഭക്ഷണശാലയുടെ ക്രമീകരണം.
വിശന്നിരിക്കുന്ന ഒരു സഹപാഠിയും ക്യാമ്പസിൽ ഉണ്ടാകരുതെന്ന ലക്ഷ്യമാണുള്ളതെന്നും ഇതിൽ നിന്നും ലഭിയ്ക്കുന്ന വരുമാനം ഭക്ഷണ വിതരണത്തിനും മറ്റ് കാരുണ്യപ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുമെന്നും സംഘാടകർ അറിയിച്ചു.

