CRIME
വടയമ്പാടിയിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേർ പടിയിൽ


പുത്തൻകുരിശ് വടയമ്പാടി പത്താം മൈലിൽ വഴിയരികിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ വാഹനം ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ . പള്ളുരുത്തി സ്വദേശികളായ ജാനിയപ്പറമ്പിൽ അഫ്സൽ (32), മാടവനപ്പറമ്പിൽ സിറാജ് ( 32) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് ഇവർ പ്രധാന റോഡിനോട് ചേർന്ന് മാലിന്യം നിക്ഷേപിച്ചത്.