KERALA
കാണാതായ ആളെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി




മണ്ണൂർ: കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലാതിരുന്ന ചിറങ്ങര വീട്ടിൽ പരേതനായ രവീന്ദ്രൻ മകൻ ബിജു സി ആറിനെ (47) മണ്ണൂരിലുള്ള വീടിനു സമീപത്തുള്ള പ്രവർത്തനം നിർത്തിയ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിജുവിനെ കാൺമാനില്ല എന്ന പരാതി കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. കുന്നത്തുനാട് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തുകയും മുവാറ്റുപുഴ ഫയർ ഫോഴ്സിന്റെ സഹായത്താൽ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. ഭാര്യ രാജി മക്കൾ ജയലക്ഷ്മി , അനിരുദ്ധ്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.