

പള്ളിക്കര: നമ്മുടെ സമൂഹത്തിന്റെ ശാപമായ മദ്യത്തിനും , മയക്ക്മരുന്നിനും എതിരെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രശസ്തമെന്റലിസ്റ്റ് ഫാസിൽ ബഷീർ മെന്റലിസത്തിന്റെയും ഹിപ്നോട്ടിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി നടത്തുന്ന വാണിംഗ് ബെൽ എന്ന പ്രോഗ്രാം വെള്ളി ഗവ. LP സ്കൂളിൽ നടന്നു.
വാർഡ് മെമ്പൻ N.0.ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിതാമോൾ
ഉത്ഘാടനം ചെയ്തു.


പി.ടി.എ.പ്രസിഡന്റ് ടി.വി.ശശി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മായ വിജയൻ , പ്രധാന അധ്യാപിക ആനി വർഗീസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഐബി വർഗീസ് , ലിജി യോഹന്നാൻ , പ്രസന്ന ജയൻ , പ്രോഗ്രാം കോർഡിനേറ്റർ ഇബ്രു, അൽ മാസ് MD ഷിഹാബ് , മദർ പി ടി എ പ്രസിഡന്റ് അരുണ, തുടങ്ങിയവർ പങ്കെടുത്തു.



