

മിസോറാം സംസ്ഥാനം രൂപീകരിക്കപ്പെട്ട 1987 മുതൽ അധികാരത്തിൽ വന്നിരുന്ന ഇന്റർനാഷണൽ കോൺഗ്രസിനെയും മിസോ നാഷണൽ ഫ്രണ്ട്നെയും തൂത്തെറിഞ്ഞു കൊണ്ടാണ് സോറം പീപ്പിൾസ് മൂവ്മെന്റ് എന്ന ZPM അധികാരത്തിൽ വന്നത്. മിസോറാമിലെ എ എ പി എന്നു വേണമെങ്കിൽ ZPM നെ വിശേഷിപ്പിക്കാം.


അതുപോലെതന്നെ ZPMന്റെ നേതാവ് ലാൽഡു ഹോമയെ മിസ്സൊറാമിലെ കെജ്രിവാൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. 2017 മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട രാഷ്ട്രീയപാർട്ടിയാണ് ZPM, കേവലം ആറ് കൊല്ലം കൊണ്ട് മിസോറാം സംസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുത്തു. ഡൽഹിയിൽ ആപ്പ് സ്ഥാപിച്ചത് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അരവിന്ദ് കെജ്രിവാൾ ആണെങ്കിൽ ZPM സ്ഥാപിച്ചത് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ലാൽഡ് ഹോമയാണ്. ഡൽഹിയിൽ ആം ആദ്മി നിലവിൽ വന്ന ഉടനെ തന്നെ ഡൽഹിയിൽ അധികാരത്തിൽ എത്താൻ സാധിച്ചു. അതുപോലെതന്നെയാണ് ഈ ZPM ന്റെ കാര്യവും.


2018ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് നിയമസഭാ സീറ്റുകൾ നേടി ZPM വരവ് അറിയിച്ചു. മിസോറാം ജനത കോൺഗ്രസിനെയും എം.എൻ.എഫ് നെയും മടുത്തു എന്നും അവർ പുതിയൊരു ഭരണസംവിധാനത്തെ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.