AIRPORTGLOBALKERALAKOZHIKODELOCALMOTORNATIONALTRAVEL & TOURISM

25-ഓളം വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം.കോഴിക്കോട് ഉൾപ്പെടെ

ന്യൂഡൽഹി: 2025-നകം 25 ഓളം വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ.വി.കെ സിംഗ് ലോകസഭയിൽ അറിയിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന വിമാനത്താവളങ്ങളാണ് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുക. ഇതിൽ കേരളത്തിലെ കോഴിക്കോട് വിമാനത്താവളം ഉൾപ്പെടുന്നു.

നിക്ഷേപ സൗഹൃദപരമായും മെച്ചപ്പെട്ട പരപാലനത്തിനും വിമാനത്താവളങ്ങളെ ആവശ്യമാക്കാനും ഉപയോഗിക്കുന്നതിനാണ് ഈ നടപടി എന്ന് വി. കെ സിങ് വ്യക്തമാക്കി.

ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ടി.എൻ. പ്രതാപൻ, കെ. സുധാകരൻ,അടൂർ പ്രകാശ്, കെ.മുരളീധരൻ,മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംയുക്തമായി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്.

പാട്ടത്തിന് കൈമാറാൻ ഉദ്ദേശിക്കുന്ന എയർപോർട്ടുകൾ ഭുവനേശ്വർ,വാരണാസി, അമൃതസർ,ട്രിച്ചി, ഇൻഡോർ,റായ്പൂർ, കോയമ്പത്തൂർ, പാട്ന,മധുര, സൂറത്ത്, റാഞ്ചി,ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ,തിരുപ്പതി,അഗർ ത്തല, ഉദയപൂർ, ഹുബ്ബള്ളി (ഹുബ്ലീ),രാജമുന്ത്രി തുടങ്ങിയവയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button