Uncategorized
മൂന്നാം ദിവസവും സ്വർണ വില താഴെ തന്നെ


സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക് തന്നെയാണ്.സ്വർണവില പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയിലെത്തി. ജനുവരി ആദ്യമാണ് ഇതിന് മുന്‍പ് സ്വർണവില 41000 ല്‍ താഴെ എത്തിയത്. രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന് വ്യാപാരം നടക്കുന്നത്.
സ്വർണവില ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു സ്വര്‍ണവില.