കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ വിവിധ കൃഷിഭവനുകളിൽ കർഷകദിനം; മികച്ച കർഷകരെ ആദരിച്ചു








കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ വിവിധ കൃഷിഭവനുകളിൽ കർഷകദിനം അഡ്വ.പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു.
കുന്നത്തുനാട്ടിൽ പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിസാർ ഇബ്രാഹിം, എൻ ഒ ബാബു, പി കെ അബൂബക്കർ,കാർഷിക വികസന സമിതിയംഗങ്ങൾ, പാടശേഖരസമിതിയംഗങ്ങൾ, സഹകരണ ബാങ്ക് പ്രതിനിധികൾ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ, കർഷകർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീബ എൻ കെ,കൃഷി ഓഫീസർ സജോമോൻ ജോസഫ്, കൃഷി അസിസ്റ്റൻ്റ് ലൈല കെ എം എന്നിവർ പങ്കെടുത്തു.
കിഴക്കമ്പലത്ത് പഞ്ചായത്ത് അംഗം അസ്മ അലിയാർ അദ്ധ്യക്ഷയായി.മലയിടംതുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം ഏലിയാസ്, കാർഷിക വികസന സമിതി പ്രതിനിധി കെ.വി. ആൻറണി, കൃഷി ഓഫീസർ സഫ്ന സലിം,കൃഷി അസിസ്റ്റന്റ് ഷിബു ടി എൻ തുടങ്ങിയവർ സംസാരിച്ചു.




മഴുവന്നൂരിൽ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി. മുൻ എംഎൽഎ എം പി വർഗീസ്,പഞ്ചായത്ത് അംഗങ്ങളായ കെ.പി. വിനോദ് കുമാർ, ജോയിക്കുട്ടി വി, കൃഷി ഓഫീസർ ശിഹാബ് ബാബു, കൃഷി അസിസ്റ്റൻ്റ് നദിയ എസ് എ,നെല്ലാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി എ കുമാരൻ, ടി എൻ സാജു, വി.കെ. അജിതൻ തുടങ്ങിയവർ സംസാരിച്ചു.
ഐക്കരനാട്ടിൽ സഹകരണ ബാങ്ക് പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ മനോജ്, മുൻ ജില്ലാ പഞ്ചായത്തംഗം സി.പി ജോയി, എം.പി ജോസഫ്, കെ.എ മത്തായി, എം വി യോഹന്നാൻ, ചോതി പി ടി,കുര്യാക്കോസ് കെ വൈ, സുഭാഷ് ടി ജോസഫ്, എം ഒ ജോൺ, കൃഷി ഓഫീസർ ലക്ഷ്മി സുരേഷ്,കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീബ എൻ കെ, അസിസ്റ്റൻറ് കൃഷി ഓഫീസർ ഏലിയാസ് എൻ എം തുടങ്ങിയവർ സംസാരിച്ചു.

