KERALA
വാടക വീടിനുള്ളിൽ ഡോക്ടർ തൂങ്ങി മരിച്ചു




ആലുവയിൽ ഡോക്ടറെ വാടക വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു.കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ ഡോക്ടറായിരുന്ന എം.കെ മോഹനനാണ് പറവൂർ കവലയ്ക്കടുത്ത് സെമിനാരി പ്പടിയിലെ വാടക വീട്ടിൽ മരിച്ചത്. ഏറെ നാളായി ആശുപത്രിയിൽ ജോലിക്ക് പോകാതെ ഇവിടെ ഒറ്റക്ക് കഴിയുകയായിരുന്നു.രാവിലെ ഡ്രൈവറോട് സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരാൻ പറഞ്ഞ വിട്ട ശേഷം തുങ്ങി മരിക്കുകയായിരുന്നു. സുഹൃത്തും ഡ്രൈവറും എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം മൃതദേഹത്തിനരികെ എഴുതി വച്ചിരുന്നു. 76 വയസുള്ള ഇദ്ദേഹത്തിന് ഭാര്യയും ഒരു മകളുമുണ്ട്