KERALA
തിരുവാണിയൂരിൽ ഹെൽത്ത് സെന്ററിന് മുകളിലേയ്ക്ക് വൻമരം കടപുഴകി വീണു






തിരുവാണിയൂർ മോനിപ്പിള്ളി വാർഡിൽ സ്ഥിതിചെയ്യുന്ന ഹെൽത്ത് സെന്ററിന് മുകളിലേയ്ക്ക് വൻമരം കടപുഴകി വീണു.ഇന്ന് ഉച്ചയ്ക്കാണ് സംഭവം.ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രാഖി എന്ന നഴ്സ് അത്ഭുതകരമായി രക്ഷപ്പെട്ടു.പോളിയോ നൽകുന്നതിനുള്ള സെന്റർ കൂടയായിരുന്നു ഇവിടം.ഈ സമയം ആരും എത്താതിരുന്നതിനാൽ വലിയ ദുരിതമാണ് ഒഴിവായത്.