CRIME

മീമ്പാറ പാൽസൊസൈറ്റിയിലെ മോഷണ ശ്രമം പ്രതികൾ പടിയിലായി. ദേവാലയങ്ങളിൽ നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് ഇവർ പടിയിലായത്

ദേവാലയങ്ങളിലും, കടകളിലും മോഷണം നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൊമ്പനാട് ചുരമുടി പള്ളിയ്ക്ക് സമീപം മാലിക്കുടി വീട്ടിൽ അഖിൽ എൽദോസ് (ഫ്ലോറിഡ 27), ചുരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കാഞ്ഞിരത്തിങ്കൽ വീട്ടിൽ രജീഷ് (26) എന്നിവരെയാണ് കോടനാട് പോലീസ് അറസ്‌റ്റ് ചെയ്തത്.

കോടനാട് പളളിപ്പടി മാർ മൽകെ ഓർത്തഡോക്സ് സുറിയാനി പള്ളി ഓഫീസ് കെട്ടിടത്തിനകത്തു നിന്നും 40600 രൂപയും, വാണിയപ്പടി പഞ്ചേശ്വര മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ നിന്നും 1000 ത്തിൽ പരം രൂപയും ഇവർ മോഷ്ടിക്കുകയായിരുന്നു.

മീമ്പാറ പാൽ സൊസൈറ്റി, ജംഗ്ഷനിലെ കട, അക്വഡേറ്റിന് സമീപം ഇല്ലത്തെ അമ്പല ഭണ്ഡാരം എന്നിവടങ്ങളിൽ മോഷണ ശ്രമവും ഉണ്ടായി.

അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ ബേസിൽ തോമസ്, എസ്.ഐ മാരായ പി.ജെ.കുര്യാക്കോസ്, പുഷ്പരാജൻ, ശിവൻ, എ.എസ് ഐ അജി പി നായർ, എസ്.സി.പി.ഒ മാരായ ബെന്നി ഐസക്ക്, നൗഫൽ, സുരേഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button