CRIME

പെൺകുട്ടിയുടെ കുടുംബ വഴക്ക് മുതലെടുത്തു. വീട് വിട്ട് പോകാൻ പ്രേരിപ്പിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയ ദമ്പതികൾ അറസ്റ്റിൽ

അക്ഷയ് അപ്പു നിരവധി കേസിലെ പ്രതിയാണ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട് വിട്ട് പോകാൻ പ്രേരിപ്പിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയ ദമ്പതികൾ അറസ്റ്റിൽ. പള്ളുരുത്തി ചാനിപ്പറമ്പിൽ അക്ഷയ് അപ്പു (22), ഭാര്യ ഞാറക്കൽ നികത്തിൽ വീട്ടിൽ കൃഷ്ണ (20) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

സമൂഹ മാധ്യമം വഴിയാണ് പെൺകുട്ടി ഇവരെ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബ വഴക്ക് ദമ്പതികൾ മുതലെടുക്കുകയായിരുന്നു. ഇത് ഇവരോട് പറഞ്ഞതിനെത്തുടർന്ന് ഊട്ടിക്ക് പോകാമെന്ന് ഇവർ പറയുകയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള പണം കണ്ടെത്തുന്നതിനെന്ന് പറഞ്ഞ് സ്വർണ്ണമാലയും മൊബൈൽ ഫോണും വാങ്ങുകയായിരുന്നു. മാല ഉരുക്കിയ നിലയിൽ പറവൂരിലെ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അക്ഷയ് അപ്പു നിരവധി കേസിലെ പ്രതിയാണ്.

ഇൻസ്പെക്ടർ ഏ.എൽ.യേശുദാസ്, എസ് ഐ മാരായ വന്ദന കൃഷ്ണ, അഖിൽ വിജയകുമാർ എ എസ് ഐമാരായ ടി.എ.ഷാഹിർ, പ്രിൻസി സി.പി.ഒ എം.പി.സുബി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button