തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാർ:സംസ്ഥാന സ്കൂൾ കായികമേള ബോക്സിങ്ങ് മത്സരങ്ങൾ സമാപിച്ചു








കോലഞ്ചേരി: കേരള സ്കൂൾ ഒളിമ്പിക്സിൻ്റെ ഭാഗമായി കടയിരിപ്പ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു വന്‍ നബോക്സിങ് മത്സരങ്ങൾ സമാപിച്ചു. 166 പോയിൻ്റുകൾ നേടി തിരുവനന്തപുരം ജില്ല ഓവറോൾ കിരീടം നേടി
ജൂനിയർ വിഭാഗം ആൺകുട്ടികളിൽ 47 പോയിൻ്റുമായി തിരുവനന്തപുരം ജില്ല ഒന്നാമതെത്തി 23 പോയിൻറുനേടിയ കോഴിക്കോട് രണ്ടാം സ്ഥാനവും 19 നേടിയ തൃശൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗം പെൺകുട്ടികളിൽ 52 പോയിൻ്റുമായി തിരുവനന്തപുരം ഒന്നാം സ്ഥാനം നേടി 24 പോയിൻ്റ് നേടി കണ്ണൂർ രണ്ടാം സ്ഥാനവും 22 പോയിൻ്റുമായി കൊല്ലം മൂന്നാം സ്ഥാനവും നേടി
സീനിയർവിഭാഗം ആൺകുട്ടികളിൽ 35പോയിൻ്റുമായി തിരുവനന്തപുരം ചാമ്പ്യന്മാരായി 27 പോയിൻ്റുമായി കോഴിക്കോട് രണ്ടുംേ 14 പോയിൻ്റ്നേടി മലപ്പുറം മൂന്നാമതുമെത്തി
സീനിയർ വിഭാഗം പെൺകുട്ടികളിൽ 35 പോയിൻ്റ് നേടി കണ്ണൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി 32 പോയിൻ്റ് നേടി തിരുവനന്തപുരം രണ്ടാമതെത്തിയപ്പോൾ 13 പോയിൻ്റ് വീതം നേടിയ കോഴിക്കോടും മലപ്പുറവും മൂന്നാം സ്ഥാനം പങ്കിട്ടു.വിജയികൾക്കുള ട്രോഫികൾ ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.വി. ശ്രീനിജിൻ എംഎൽഎ വിതരണം ചെയ്തു.

