CRIME

ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്തു.മേൽശാന്തി പിടിയിൽ

പിറവം: ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ചയുമായി ബന്ധപ്പെട്ട് മേൽശാന്തിയെ അറസ്റ്റ് ചെയ്തു.പിറവം പുതുശ്ശേരി തൃക്ക ബാലനരസിംഹക്ഷേത്രത്തിലെ മേൽശാന്തിയും വൈക്കം സ്വദേശിയുമായ ഉദയനാപുരം ചുണ്ടങ്ങാകരി ശരത് (27) അണ് പോലീസ് പടിയിലായത്.ഫെബ്രുവരി 10 നാണ് ബിംബത്തിൽ ചാർത്തുന്ന തിരുവാഭരണം കാണാതാവുന്നത്.പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബാലാലയപ്രതിഷ്ഠ നടത്തിയിരിക്കുന്ന ശ്രീകിവോലിൽ നിന്നുമാണ് ഒരു പവൻ തൂക്കമുള്ള സ്വർണ്ണമാലയും ഒരു ​ഗ്രാമിന്റെ ലോക്കറ്റും മറ്റൊരു വെള്ളിമാലയും കാണാതായത്.തുടർന്ന് ഭരണസമതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.ഏഴ് മാസങ്ങൾക്ക് മുൻപാണ് ശരത് ക്ഷേത്രത്തിലെ മേൽശാന്തിയായത്.സ്വർണ്ണമാല ഇയാൾ നേരത്തെ തന്നെ പണയം വയ്ക്കുകയും പകരം മുക്കുപണ്ടത്തിന്റെ മാല വി​ഗ്രഹത്തിൽ ചാർത്തുകയും ചെയ്തിരുന്നു.ശ്രീകോവിലിൽ നിന്നും മോഷണം പോയതാണെന്ന് വരുത്തിതീർക്കുവാനാണ് മേൽശാന്തി ശ്രമിച്ചതെങ്കിലും ശ്രീകോവിലിന്റെ താക്കോൽ ഉപയോ​ഗിച്ച് നടതുറന്ന് മേഷണം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയത്. ഉടനെ മേൽശാന്തിയിലേയ്ക്ക് അന്വേഷണം നീങ്ങി.26000 രൂപയ്ക്ക് സമീപത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം പണയം വച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.പ്രതിയെ കോടതിയിൽ ഹജരാക്കി റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button