ഹിന്ദു ഐക്യവേദി പ്രതിഷേധം; നാൽപതോളം പേർക്കെതിരെ പുത്തൻകുരിശ് പോലീസ് കേസെടുത്തു






സ്പീക്കർ നടത്തിയ വിവാദപ്രസംഗത്തിനെതിരെ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കടയിരുപ്പിൽ നടത്തിയ പ്രിതിഷേധത്തിൽ നാൽപതോളം പേർക്കെതിരെ പുത്തൻകുരിശ് പോലീസ് കേസെടുത്തു.അനുവാദമില്ലാതെ സംഘം ചേരൽ,പൊതുവഴി തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ വി ബാബു, താലൂക്ക് ഭാരവാഹി കെ ബാബു എന്നിവരെ ഉൾപ്പെടെയാണ് കേസെടുത്തിരിക്കുന്നത്.
ജൂലൈ 21 ന് കടയിരുപ്പ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ കുന്നത്തുനാട് നിയോജകമണ്ഡല അടിസ്ഥാനത്തിൽ നടന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് സ്പീക്കർ എ എൻ ഷംസീർ ഹൈന്ദവ സംസ്ക്കാരത്തിനെതിരെ വിവാദപ്രസ്ഥാവന നടത്തിയതായി ആരോപിച്ച് ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നത്. ഇതിന്റെ ഭാഗമായാണ് ഹിന്ദു ഐക്യവേദി കുന്നത്തുനാട് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ കടയിരുപ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തിയത്.