

താമരശ്ശേരി: ജ്വല്ലറിയുടെ ഭിത്തി തുറന്ന് 50 പവൻ മോഷ്ടിച്ചുഇന്നലെ രാത്രി താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. പ്രാഥമിക നിഗമനം അനുസരിച്ച് 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായത്. സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തു പ്രവേശിച്ചത്.


ജ്വല്ലറിയുടെ ഉടമസ്ഥൻ കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൾസലാം ആണ്. ജോലിക്കാർ ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. കടയുടെ മുകളിലെ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപമാണ് ഭിത്തി തുറന്ന നിലയിൽ കാണപ്പെട്ടത്. ഇതേ തുടർന്ന്പോലീസ് അന്വേഷണം ആരംഭിച്ചു.