KERALA
മഴക്കെടുതി- പഴങ്ങനാട് വീടിനു മുകളിലേയ്ക്ക് മരം വീണ് വീട് ഭാഗീകമായി തകർന്നു






പഴങ്ങനാട് വീടിനു മുകളിലേയ്ക്ക് മരം വീണ് വീട് ഭാഗീകമായി തകർന്നു.കാനാമ്പുറം തങ്കയുടെ വീടിന് മുകളിലേയ്ക്കാണ് വലിയ പഞ്ഞിമരം കടപുഴകി വീണത്.വീടിന്റെ ഒരുവശം പൂർണ്ണമായും തകർന്നു. ഇന്ന് വൈകീട്ടാണ് സംഭവം. ഇവർ ഒറ്റയ്ക്ക് താമസിയ്ക്കുന്ന വീടിന് മുകളിലേയ്ക്കാണ് മരം മറിഞ്ഞത്. ഏതാനും ദിവസങ്ങൾക്ക്മുൻപാണ് സർക്കാർ ധനസഹായത്തോടെ വീടിന്റെ നവീകരണം പൂർത്തീകരിച്ചത്. .അതിന് പിന്നാലെയാണ് ഈ ദുരിതം വന്നുചേർന്നത്.





