ജില്ല സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്- തിരുവാണിയൂർ സ്റ്റെല്ല മേരീസ് കോൺവെന്റ് ക്ലബ് ചാമ്പ്യൻമാരായി






ജില്ല സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ കരിമ്പാടം ഡിഡി സഭയെ പരാജയപ്പെടുത്തി തിരുവാണിയൂർ സ്റ്റെല്ല മേരീസ് കോൺവെന്റ് ക്ലബ് ചാമ്പ്യൻമാരായി. .പെൺകുട്ടികളുടെ വിഭാഗത്തിൽ ഫോർട്ട് കൊച്ചി ഫാത്തിമ ഗേൾസ് അക്കാദമി തിരുവാണിയൂർ സെല്ല മേരീസ് കോൺവെന്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച താരമായി തിരുവണിയൂർ സ്റ്റെല്ല മേരീസ് കോൺവെൻറ് ക്ലബ്ബിലെ ഹെബ്‌റോണ് സി ജിബിയേയും പെൺകുട്ടികളുടെ വിഭാഗത്തിൽ ഫോർട്ട് കൊച്ചി ഫാത്തിമ ഗേൾസ് അക്കാഡമിയിലെ ഫർഹാന യാസിർ നെയും തിരഞ്ഞെടുത്തു.






കൊച്ചിൻ റിഫൈനറി സ്കൂൾ പ്രിൻസിപ്പൽ വിനുമോൻ കെ മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാഹുൽ ഹമീദ്, ത്രോമ്പോൾ അസോസിയേഷൻ ഭാരവാഹികളായ സ്റ്റാൻലി അരുൺ, ടിപി സോണിയ മോൾ പി ബി മോൻസി, എം എ ബിജു, വിനു ചന്ദ്രൻ, പി എസ് അനീർ എന്നിവർ സംസാരിച്ചു.