കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലോക ലഹരി വിരുദ്ധ മാസാചരണം




കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത
കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ മാസാചരണം സംഘടിപ്പിച്ചു. ലോകപുകയില വിരുദ്ധ ദിനമായ മെയ് 31ന് ആരംഭിച്ച് ലഹരി വിരുദ്ധ ബോധവത്കരണ
പരിപാടികളുടെ സമാപനം ജൂൺ 30 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് മെഡിക്കൽ കോളേജ്സ്കിൽസ് ലാബിൽ നടത്തപ്പെട്ടു.
മെഡിക്കൽ കോളേജ് ആശുപത്രി സെക്രട്ടറി ജോയി പി.ജേക്കബ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കൊച്ചി എക്സൈസ് ജോയിന്റ്കമ്മീഷണർ എൻ. അശോക് കുമാർ നിർവ്വഹിച്ചു.
സൈക്യാട്രി വിഭാഗം മേധാവി ഡോ. നിഷ എ,ഡോ. ശ്രീലക്ഷ്മി സേതുമാധവൻ നായർ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എബ്രഹാംഇട്ടിയച്ചൻ, നഴ്സിംഗ് സൂപ്രണ്ട് ലഫ്. കേണൽ റിട്ട. ശ്രിമതി സി ജോസഫ്, ലഹരി വിമുക്തികേന്ദ്രം പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ എന്നിവർ പ്രസംഗിച്ചു.
ഈ കേന്ദ്രത്തിൽനിന്നും ചികിത്സക്കുശേഷം ലഹരി വിമുക്ത ജീവിതം നയിക്കുന്ന വ്യക്തികളെ പ്രത്യേക മെഡലുകൾനൽകി ആദരിച്ചു.
ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി പെരുമ്പാവൂർ സ്റ്റഡിസർക്കിളിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ സ്കൂളുകൾ, കോളേജുകൾ,കുടുംബയോഗങ്ങൾ, എന്നിവയ്ക്കായി പ്രത്യേക ബോധവത്കരണ പരിപാടികൾ നടത്തി.



